June 27, 2026

സ്നേഹസംഗമം 2023 സംഘടിപ്പിക്കുന്നു

0
IMG_20230511_103519.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി ഗവ: ഹൈസ്കൂളിൽ 1986-87 ബാച്ചിൽ എസ് എസ് എൽ സി   (ആ വർഷം മാത്രം   എസ് എസ് എൽ സി ) പഠിച്ചിരുന്ന സഹപാഠികൾ വീണ്ടും ഒത്തുചേരുന്നു. മെയ് 14 ഞായറാഴ്ച്ച വടുവാൻചാൽ ബാംബു ഗാർഡൻ റിസോർട്ടിൽ വച്ചാണ് സ്നേഹസംഗമം 2023 എന്ന പരിപാടി നടക്കുന്നത്. അക്കാലത്തെ അധ്യാപികയും, പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന സീതാദേവി ടീച്ചർ സംഗമത്തിൻ്റെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കും. രണ്ട് വർഷം മുമ്പ് രൂപീകരിച്ച
'ഓർമ്മച്ചെപ്പ് ' എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് സഹപാഠികൾ ഒത്തുചേർന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും,, പഠിച്ച വിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ ഇതിനോടകം ഈ കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
 കൂട്ടായ്മയിൽ ചേരാൻ കഴിയാത്ത പ്രസ്തുത ബാച്ചിൽ പഠിച്ച സഹപാഠികൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.
ബെന്നി.വി.എസ്. (9847751010), നാസർ ടി. കെ (9995486110) പ്രസാദ് കെ. കെ (9744777571).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *