April 29, 2024

മഞ്ഞപ്പാറ എസ്റ്റേറ്റ് ഭൂമി വിഷയം അടിയന്തിരമായി പരിഹരിക്കണം: ഐ സി ബാലകൃഷ്ണൻ എം എൽ എ

0
Eiasy2e67062.jpg
ബത്തേരി: സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ വില്ലേജിൽ മഞ്ഞപ്പാറ എസ്റ്റേറ്റ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ അമ്പലവയൽ വില്ലേജ് ഓഫീസിന് മുന്നിൽ സൂചന സമരം നടത്തുകയുണ്ടായി. പ്രസ്തുത പ്രദേശത്ത് താമസിക്കുന്നവർ 50 വർഷത്തിലേറെയായി ഭൂമി വിലകൊടുത്ത് വാങ്ങി കൃഷി ചെയ്ത് വരുന്ന കർഷകരാണ്. മേൽ വിഷയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് സാധാരണക്കാരായ കുടുംബങ്ങൾക്ക് പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണക്കാരായ കുടിയേറ്റ കർഷകർക്ക് ബാങ്കിൽ നിന്നുളള കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വായ്പ എടുക്കുന്നതിനോ, കെട്ടിടം നിർമ്മിക്കുന്നതിനോ, ഭൂമിക്രയവിക്രയം ചെയ്യുന്നതിനോ സാധിക്കാതെ ദുരിതമനുഭവിക്കുകയാണ്. ഭൂമി സംബന്ധമായ അപാകതകൾ പരിഹരിക്കുന്നതിന് പ്രദേശവാസികളുടെ ദീർഘ നാളത്തെ ആവശ്യപ്രകാരം പലപ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പ്രസ്തുത വിഷയം പരിഹരിക്കേണ്ടത് പ്രദേശവാസികൾക്ക് വളരെ അത്യാവശ്യമുള്ള കാര്യമാണെന്നും റവന്യൂ വകുപ്പ് ജില്ലാകളക്ടറുടെ ഉദ്യോഗസ്ഥന്മാരുടെയും, ജനപ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ച് ചേർത്ത് വിഷയം പരിഹരിക്കുന്നതിന് ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *