April 29, 2024

ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു

0
20230511 110211.jpg
പടിഞ്ഞാറത്തറ : വയനാടിന്റെ കലാ പരിശീലന രംഗത്ത് 10 വർഷം പൂർത്തിയാക്കിയ നിർഝരി നാട്യ – ദൃശ്യ കലാകേന്ദ്രം ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു .
 2023 മെയ് 16, 17, 18 തിയ്യതികളിൽ പടിഞ്ഞാറത്തറ എയുപി സ്കൂളിൽ വെച്ച് നടക്കുന്ന ശില്പശാലയ്ക്ക് പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണൻ നേതൃത്വം നൽകും . തൂടർച്ചയായി 5 തവണ കേരള സംഗീത താടക അക്കാദമി അവാർഡ് നേടിയ മനോജ് നാരായണന്റെ നിരവധി നാടകങ്ങൾ സ്കൂൾ – കോളേജ് തല മത്സരങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, തുമ്പോലാർച്ച , കടത്തനാട്ടമ്മ , കുറിയേടത്ത് താത്രി, തച്ചോളി ഒതേനൻ , നിഷ്കളങ്കൻ, നെല്ല്, കണ്ണകി , കരിങ്കുരങ്ങ്, പ്രണയത്തിന്റെ സാഗരം തുടങ്ങി നിരവധി സൃഷ്ടികൾ അരങ്ങിലെത്തിച്ചിട്ടുള്ള മനോജ് നാരായണൻ സംസ്ഥാനത്തെ കുട്ടികളുടെ നാടക വേദിയിലെ നിറസാന്നിധ്യമാണ്.
വിദ്യാർത്ഥികൾക്ക് അവരുടെ സവിശേഷമായ അഭിരുചികളും കഴിവുകളും കണ്ടെത്താനും പരിമിതികൾ തിരിച്ചറിയാനും ത്രിദിന നാടക കളരി സഹായകമാകും. അഭിനയം, വികാരങ്ങളുടെയും ചിന്തകളുടെയും ആവിഷ്കാരം, ശരീര ചലനം, അംഗ വിന്യാസം, താളം, ശബ്ദ നിയന്ത്രണം, സംഭാഷണം തുടങ്ങി നിരവധി ഘടകങ്ങളിൽ ഊന്നിക്കൊണ്ടുള്ള പരിശീലനം കുട്ടികളുടെ സർവ്വതോന്മുഖമായ വ്യക്തിത്വവികാസമാണ് ലക്ഷ്യമിടുന്നത്.
 
രജിസ്ട്രേഷന് ബന്ധപ്പെടുക : 9447318995 9446695546
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *