May 17, 2026

യു ഡി എഫ് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും

0
ei6G6NR48095.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തിരുവനന്തപുരത്ത് മെയ് 20ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ജില്ലാ-ബ്ലോക്ക് ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ ജില്ലാ യു ഡി എഫ് യോഗം തീരുമാനിച്ചു. താനൂരില്‍ നടന്ന ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടേയും, കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദനാദാസിന്റെയും കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തി. വനിതാഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും പിടിപ്പുകേടിനെ ഹൈക്കോടതി അപലപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും രാജി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പടയന്‍ മുഹമ്മദ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍, എം എ ജോസഫ്, എം സി സെബാസ്റ്റ്യന്‍, റസാക്ക് കല്‍പ്പറ്റ, മുഹമ്മദ് തെക്കേടത്ത്, കെ കുഞ്ഞിക്കണ്ണന്‍, ആന്റണി മാസ്റ്റര്‍, പ്രഭാകരന്‍ നായര്‍, പ്രവീണ്‍ തങ്കപ്പന്‍, കെ കെ ദാമോദരന്‍, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജൂണ്‍ രണ്ടാംവാരത്തില്‍ യു ഡി എഫ് കര്‍ഷകസംഗമം കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *