May 5, 2024

എസ്.വൈ.എസ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു

0
Img 20230513 112651.jpg
തരുവണ:എസ്.വൈ.എസ് ന്റെ ആഭിമുഖ്യത്തിൽ തരുവണയിൽ ആരംഭിച്ച സാന്ത്വന കേന്ദ്രം സമർപ്പണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ്‌ അഹ്സനി അധ്യക്ഷത വഹിച്ചു.
വി.എസ്.കെ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
കെ. അബ്ദുള്ള മുസ്ലിയാർ, സുബൈർ അഹ്സനി, നസീർ കോട്ടത്തറ, നജുമുദ്ധീൻ കെ.സി.കെ,ഒ. എം തരുവണ, ഇബ്രാഹിം ഫൈസി, കമ്പ അബ്ദുള്ള ഹാജി, മുഹമ്മദ്‌ ഹാജി കെ, നാസർ മാസ്റ്റർ സി.എച്ച്‌,ഗഫൂർ അഹ്സനി, മൂഹിയദ്ദീൻ സഅദി, സലീം നഈമി, അലി സഖാഫി, ഷംസു കെ. എം തുടങ്ങിയവർ സംസാരിച്ചു.
സേവന സാന്ത്വന കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമാണ് എസ് വൈ എസ് സാന്ത്വനം. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം, മരുന്ന്, വളണ്ടിയർ സേവനങ്ങൾ എന്നിവ സാന്ത്വനത്തിന് കീഴിൽ നൽകുന്നുണ്ട്. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകുന്ന ദാറുൽഖൈർ ഭവന പദ്ധതിയിൽ ഇതിനകം ആയിരകണക്കിന് വീടുകൾ നിർമ്മിച്ചു നൽകി. പതിനായിരകണക്കിന് സന്നദ്ധ പ്രവർത്തകർ സാന്ത്വനത്തിന് കീഴിൽ സേവനം ചെയ്യുന്നുണ്ട്. യൂനിറ്റുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന സാന്ത്വന കേന്ദ്രങ്ങൾ, കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന സാമൂഹിക പാലിയേറ്റീവ് കെയർ, പാവപ്പെട്ടവർക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കൽ കാർഡുകൾ, കുടിവെള്ള പദ്ധതി തുടങ്ങിയ പദ്ധതി സാന്ത്വനത്തിന് കീഴിൽ നിലവിൽ നടന്നുവരുന്നുണ്ട്. പ്രളയകാലത്തും കോവിഡ് സമയത്തും സാന്ത്വനം വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
തരുവണ 
പ്രദേശത്തെ എസ് വൈ എസ് സാന്ത്വന പ്രവർത്തനങ്ങളുടെ ആസ്ഥാന മന്ദിരം കൂടിയാണ് തരുവണയിലെ സാന്ത്വനം സെന്റർ. എസ് വൈ എസിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയുള്ള പ്രവർത്തനമാണ് സാന്ത്വനം കേന്ദ്രം നിർവഹിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *