June 27, 2026

ബാവലിയിൽ 376 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
20230515_100542.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി: തിരുനെല്ലി എസ്.ഐ വി.പി സാജനും സംഘവും ബാവലിയില്‍ വാഹന പരിശോധന നടത്തവെ ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാവ് പിടിയിലായി. കുറ്റ്യാടി കക്കട്ടില്‍ വടയം പാറയുള്ളതില്‍ വീട്ടില്‍ ബിപിന്‍ ഭാസ്‌കര്‍ (23) ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്ന 376 ഗ്രാം കഞ്ചാവാണ് പിടിച്ചത്. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എഎസ്‌ഐ മെര്‍വിന്‍, സിപിഒ മാരായ രാഹുല്‍ ചന്ദ്രന്‍, അനീഷ്, രമ്യ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *