May 17, 2026

എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് അറിയാം

0
IMG_20230519_093739.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എസ് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എ എച്ച് എസ് എൽ സി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. വൈകുന്നേരം നാല് മുതൽ ഫലം നേരിട്ട് ലഭ്യമാകും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി ആർ ഡി  ലൈവ്  മൊബൈൽ ആപ്പിലും ww.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. 
എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.in ലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.in ലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.in ലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *