June 27, 2026

കുറുമ്പാല കോട്ടയും പരിസരവും ശുചീകരിച്ചു

0
IMG_20230521_080119.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാലക്കോട്ട:കുറുമ്പാല കോട്ടയും പരിസരവും ശുചീകരിച്ചു.സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് കേരളത്തെ പൂർണ്ണമായും മാലിന്യമുക്തവും സ്വച്ഛസുന്ദരവും ആക്കി മാറ്റി ആരോഗ്യ പൂർണ്ണമായ ഒരു നവ കേരളം പടുത്തുയർത്തുന്നതിലേക്ക്. എക്സൈസ് വകുപ്പിൻ്റെ കൂടി പങ്കാളിത്വത്തോടെ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആകമാനം നടക്കുന്ന ശുചീകണ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കുറുമ്പാലക്കോട്ടയും പരിസരവും വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു . വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ  കെ.എസ് ഷാജി  ഉദ്ഘാടനം ചെയ്തു. .കെ എസ് ഇ എസ്  എ വയനാട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ എംകെ  . ജില്ലാ പ്രസിഡണ്ട് ജിനോഷ് , പിആർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സെൽമ ജോസ്, ദി പു ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *