June 27, 2026

690 ഗ്രാം കഞ്ചാവ് സഹിതം അഞ്ച് യുവാക്കളെ പുൽപ്പള്ളി പോലീസ് പിടികൂടി

0
IMG_20230523_184843.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : പുൽപള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനു സമീപം കെ എൽ 73 ഡി 9315 നമ്പർ കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന 690 ഗ്രാം കഞ്ചാവ് സഹിതം അഞ്ചു പേരെ പുൽപള്ളി പോലീസ് പിടികൂടി. അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ അജ്മൽ (26), കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24), നോറ്റത്തു വീട്ടിൽ സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ വീട്ടിൽ പ്രവീൺ (19) എന്നിവരെയാണ് പുൽപള്ളി എസ് ഐ സാജൻ പിജി യും സിവിൽ പോലീസ് ഓഫീസർമാരായ ഷക്കീർ, അജീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *