June 27, 2026

പ്രീ പ്രൈമറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
IMG_20230604_175039.jpg
By ന്യൂസ് വയനാട് ബ്യൂറോ

വാരാമ്പറ്റ: വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.കെ വയനാട് സ്റ്റാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി ബ്ലോക്ക് കളിവീടിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം ബി.പി.സി കെ.കെ സുരേഷ് നിര്‍വ്വഹിച്ചു. വിശാലമായ പാര്‍ക്ക്, ആകര്‍ഷകമായതും ശിശു സൗഹൃദവുമായ ക്ലാസ് മുറികള്‍, മള്‍ട്ടിമീഡിയ തിയേറ്റര്‍, വിശാലമായ ഡൈനിംഗ് ഹാള്‍, കുട്ടികളുടെ നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിന്ന് സഹായകരമായ ഉപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, പ്രധാനധ്യാപകൻ എൻ.കെ ഷൈബു, 
പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *