June 27, 2026

പൂങ്കാവനം; ഉദ്ഘാടനം ചെയ്തു

0
20230605_184927.jpg
By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട്: നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റലില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. പൂങ്കാവനം പദ്ധതിയില്‍ എഴുപതിലധികം ഇനം ഔഷധ സസ്യങ്ങള്‍ ജനപ്രതിനിധികളും ആശുപത്രി ജീവനക്കാരും, ഹ്യുമാനിറ്റി ഫസ്റ്റ് എന്ന എന്‍.ജി.ഒയും ചേര്‍ന്ന് ആശുപത്രി പരിസരത്ത് തൈകള്‍ നട്ടു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, ഡോ. സിജോ കുര്യാക്കോസ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി മിഥുന്‍ ലോഹിദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *