May 7, 2024

അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണം :കെ പി എസ് ടി എ

0
Img 20230605 184858.jpg
 കല്‍പ്പറ്റ:- തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി .മധ്യവേനല്‍ അവധിയില്‍ മാറ്റം വരുത്തിയതാണ് ഏറ്റവും ഒടുവിലെടുത്ത തീരുമാനം .സാധാരണ ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് അധ്യാപക സംഘടനകളുമായി ആശയവിനിമയം നടത്തും .ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങളുമായാണ് വിദ്യാഭ്യാസ മന്ത്രി മുന്നോട്ടു പോകുന്നതെങ്കില്‍ സംഘടന അത് ശക്തമായി ചെറുക്കും .തികച്ചും അശാസ്ത്രീയമായി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിച്ചേ തീരൂ .വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1000 മണിക്കൂറാണ് അധ്യയന സമയമായി നിജപ്പെടുത്തിയിട്ടുള്ളത് .ഇതിന് 200 പ്രവൃത്തി ദിനങ്ങള്‍ മതിയാകും .എല്‍ പി വിഭാഗത്തില്‍ ഇത് 800 മണിക്കൂറാണ് . പിന്നെന്തിനാണ് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കുന്നത് .സാധാരണ ശനിയാഴ്ച ദിവസങ്ങളിലാണ് മിക്ക പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് .എന്‍ സി സി ,എസ് പി സി ,ജെ ആര്‍ സി ,സ്‌കൗട്ട് തുടങ്ങിയവയുടെ പരേഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശനിയാഴ്ചകളിലാണ് നടക്കാറുള്ളത് .എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും .കലാ കായിക മേളകളിലെ കുട്ടികളുടെ പങ്കാളിത്തത്തെ ഇത് ദോഷകരമായി ബാധിക്കും .ഏപ്രില്‍ 6 ന് ആരംഭിക്കുന്ന തരത്തില്‍ മധ്യവേനലവധി ക്രമീകരിച്ചാല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് ഗുണമേന്മയാണ് ഉണ്ടാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം .തീരുമാനം .പുന:പരിശോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറി പി എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ എം എം ഉലഹന്നാന്‍, കെ ജി ജോണ്‍സന്‍ ,ടി എന്‍ സജിന്‍ ,സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം പ്രദീപ് കുമാര്‍ ,ഷേര്‍ളി സെബാസ്റ്റ്യന്‍ ,ജില്ലാ സെക്രട്ടറി ടി എം അനൂപ് ,ബിജു മാത്യു ,വി പി പ്രേംദാസ് ,എം അശോകന്‍ ,ഷിജു കുടിലില്‍, ജോണ്‍സണ്‍ ഡിസില്‍വ,ജോസ് മാത്യു ,കെ ജി ബിജു ,കെ സി അഭിലാഷ് ,പി മുരളീ ദാസ് ,ജിജോ കുര്യാക്കോസ് ,സി കെ സേതു ,കെ കെ രാമചന്ദ്രന്‍ , ശ്രീജേഷ് ബി.നായര്‍,കെ എ റവൂഫ് ,കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു ,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *