June 27, 2026

ആദരം 2023: നന്മനിറഞ്ഞ സമൂഹത്തെ കെട്ടിപടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് നിസ്തുലം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
eiFL5JN14913.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് വിരമിച്ച അധ്യാപകരെ ആദരിക്കുന്നതിനായി സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ 'ആദരം 2023' നടന്നു. ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിരമിച്ച അധ്യാപകരെയും സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാടിനെയും ആദരിച്ചു. വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ജീവിതം രൂപപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിരമിച്ച അധ്യാപകരുടെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പെടെ വലിയ സദസാണുണ്ടായിരുന്നത്. സമൂഹത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തുകയും, അറിവുകള്‍ പകര്‍ന്നു നല്‍കുകയും, യുവമനസുകളെ പരിപോഷിപ്പിക്കുന്നതിനും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും പരിശ്രമം നടത്തിയ അധ്യാപകരെ അഭിനന്ദിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ശക്തവും സമ്പന്നവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്കും വിസ്മരിക്കാനാവില്ലെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ സജി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ഗിരിജാ കൃഷ്ണന്‍, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് സി കെ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ വി കെ ഷാജി, ബത്തേരി നഗരസഭ കൗണ്‍സിലര്‍ അസീസ് മാടാല, പൊതു വിദ്യാഭ്യാസ ജില്ലാ കോ-ഓഡിനേറ്റര്‍ വില്‍സണ്‍, ഹയര്‍സെക്കന്‍ഡറി കോ- ഓഡിനേറ്റര്‍ എ ഇ ഒ ഷിവി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എടക്കല്‍ മോഹനന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മര്‍ കുണ്ടാട്ടില്‍, അസൈനാര്‍, ജയപ്രകാശ് ബത്തേരി, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബു താഹിര്‍, സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്, ഡി പി രാജശേഖകരൻ എൻ എം വിജയൻ , അബ്രഹാം മാസ്റ്റര്‍, അബ്ദുല്‍സലാം, മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *