സമ്മർ സ്പ്ലാഷ് ക്ലാസിന്റെ സമാപനവും പരിസ്ഥിതി ദിനാഘോഷവും
അരമ്പറ്റക്കുന്ന് :വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബി. ആർ.സി.യുടെ സഹകരണത്തൊടെ അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയിൽ ആരംഭിച്ച സമ്മർ സ്പ്ലാഷ് ക്ലാസിന്റെ സമാപനവും ലോക പരിസ്ഥിതി ദിനാഘോഷവും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് മാത്യു മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ലൈബ്രറി ജില്ലാ കൗൺസിൽ അംഗം ദിവാകരൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.. ഗ്രസ്ഥ ശാല സെക്രട്ടറി പ്രഭാകരൻ . ഭരണ സമിതി അംഗങ്ങളായ കെ.ഇ. ഷാജി. കെ.എം ഉണ്ണി, കുര്യൻ പള്ളത്ത്, പോൾസൺ കു വക്കൽ. സിറിയക് മാത്യു . അദ്ധ്യപകരായ സുഭാഷ്, മോഹൻദാസ്, ബാബു കോണു തോട്ടം എന്നിവർ പ്രസംഗിച്ചു. കല കായിക പരീശീലനത്തിൽ മികവ് പുലർത്തിയവരെ ആദരിച്ചു. പരിസ്ഥിതി ദിന റാലിയും, വൃക്ഷ തൈകൾ നടുകയും ചെയ്തു.






Leave a Reply