October 10, 2026

യൂണിവേഴ്സിറ്റി ഹെൽപ് ഡസ്ക് ആരംഭിച്ചു

0
eiN0CG315147.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സർക്കിൾ സഹകരണ യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ യൂണിവേഴ്സിറ്റി ഹെൽപ് ഡസ്ക് മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ഏ.ജോണി അധ്യക്ഷത വഹിച്ചു , പി.കെ.സുധീർ , ഉണ്ണിക്കുട്ടൻ മാസ്റ്റർ, കെ.മുസ്തഫ എന്നിവർ സംബന്ധിച്ചു. വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ഇവിടെ നിന്നും സൗജന്യമായി ചെയ്തു കൊടുക്കും. കൂടാതെ ഉപരി വിദ്യാഭ്യാസ ഗൈഡൻസും അഡ്മിഷനും ഈ ഹെൽപ് ഡസ് വഴി ചെയ്യാം. അന്വേഷണങ്ങൾക്ക് 9744125657 എന്ന നമ്പറിൽ ബന്ധപ്പെടണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *