June 29, 2026

മക്കിയാട് – വെള്ളോണി റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20230614_170005.jpg
By ന്യൂസ് വയനാട് ബ്യൂറോ
മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ മക്കിയാട് – വെള്ളോണി റോഡിന്റെ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത് പ്ലാന്‍ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് വിഹിതം എന്നിവ ഉപയോഗിച്ച് 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. വാര്‍ഡ് മെമ്പര്‍ പി.എ. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ താരേഷ്, എം.എന്‍.ആര്‍.ഇ.ജി.എ അസി. എഞ്ചിനീയര്‍ ജോജോ ജോണി, ബിനോയ് നെല്ലിയാട്ട്, പി.എ. രാജു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *