അഖിൽ ജോണിനെ ഡിവൈഎഫ്ഐ അനുമോദിച്ചു
തൊണ്ടര്‍നാട്: സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ തേറ്റമല വടക്കേല്‍ വീട്ടില്‍ അഖില്‍ ജോണിനെ ഡിവൈഎഫ്ഐ ആദരിച്ചു. അഖിലിന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ കാഞ്ഞിരങ്ങാട് മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ആംഡ് പോലീസ് ബറ്റാലിയന് എസ്.ഐ. റാങ്ക് പട്ടികയിലാണ് അഖില്‍ ഒന്നാംറാങ്കുകാരനായത്. എസ്ഐ റാങ്കിനെ കൂടാതെ പോലീസ് എസ്.ബി സി.ഐ.ഡി. വിഭാഗം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 159-ാം റാങ്കും സിവില്‍ പോലീസ് കേഡര്‍ എസ്.ഐ. (ഓപ്പണ്‍ മാര്‍ക്കറ്റ്) റാങ്ക്പട്ടികയില്‍ രണ്ടാം റാങ്കും അഖില്‍ നേടിയിട്ടുണ്ട്. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി , പ്രസിഡണ്ട് ഇസ്മായിൽ , സുരേഷ് , ശംഭു , വിപിൻ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply