July 1, 2026

കൊ​ള​വ​യ​ലി​ലു​ള്ള അ​റ​വു​മാ​ലി​ന്യ പ്ലാ​ന്റി​ന്റെ ലൈ​സ​ൻ​സ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി

0
IMG_20230616_121753.jpg
By ന്യൂസ് വയനാട് ബ്യൂറോ
മു​ട്ടി​ൽ: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​​നൊ​ടു​വി​ൽ കൊ​ള​വ​യ​ലി​ലു​ള്ള അ​റ​വു​മാ​ലി​ന്യ പ്ലാ​ന്റി​ന്റെ ലൈ​സ​ൻ​സ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി.​ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ​പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ലൈ​സ​പ്പ് ഓ​ർ​ഗാ​നി​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ലൈ​സ​ൻ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ്ലാ​ന്റി​ൽ നി​ന്നും ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥാ​പ​ന​ത്തി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു. പ്ലാ​ന്റി​നെ​തി​രെ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കു​ക​യും അ​ത് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ്ലാ​ന്റി​​നെ​തി​രെ നാ​ട്ടു​കാ​ർ സ​മ​ര സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് 50 ദി​വ​സ​ത്തോ​ള​മാ​യി സ​മ​രം ന​ട​ത്തു​ന്നു​ണ്ട്. പ്ലാ​ന്റി​ൽ നി​ന്നും പു​റ​​ത്തേ​ക്ക് പ​ര​ക്കു​ന്ന ദു​ർ​ഗ​ന്ധം പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കി​യി​രു​ന്നു. കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ്ലാ​ന്റി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നീ​ങ്ങി​യ​ത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *