July 1, 2026

വാറ്റുചാരായം പിടികൂടി

0
IMG_20230616_173923.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി എക്സസൈസ് റേഞ്ച് പാർട്ടി നൂൽപുഴ കാരപൂതാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവുമായി കാരപ്പൂതാടി സ്വദേശി ബാലകൃഷ്ണൻ ( 47) അറസ്റ്റിലായി. ഇയാളിൽ നിന്ന് രണ്ട് ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഉമ്മർ. വി. എയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ, അമൽ തോമസ് എം. റ്റി, ജിബിൻ, പി, സുധീഷ്, വി .,ദിനീഷ്. എം എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സിനിമോൾ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *