വരടി മൂല പള്ളിയറക്കൊല്ലിറോഡ് ഉദ്ഘാടനം ചെയ്തു
വരടിമൂല:
നിര്‍മ്മാണം പൂര്‍ത്തീകരിച്ച മാനന്തവാടി നഗരസഭയിലെ വരടി മൂല – പള്ളിയറക്കൊല്ലി റോഡ് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. 2018-ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡ് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 1 കോടി 45 ലക്ഷം രൂപ ചിലവഴിച്ചാണ് പുനര്‍നിര്‍മ്മിച്ചത്. വൈസ് ചെയര്പേഴ്സന് ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ തങ്കമണി ശ്രീധരന്, അബ്ദുള്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, സിനി ബാബു, കെ.സി സുനില്‍ കുമാര്‍, പി.എം ബെന്നി, വി.ആര് പ്രവീജ് തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply