July 1, 2026

വരടി മൂല പള്ളിയറക്കൊല്ലിറോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20230616_195601.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരടിമൂല:
നിര്‍മ്മാണം പൂര്‍ത്തീകരിച്ച മാനന്തവാടി നഗരസഭയിലെ വരടി മൂല – പള്ളിയറക്കൊല്ലി റോഡ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. 2018-ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡ് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 1 കോടി 45 ലക്ഷം രൂപ ചിലവഴിച്ചാണ് പുനര്‍നിര്‍മ്മിച്ചത്. വൈസ് ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ തങ്കമണി ശ്രീധരന്‍, അബ്ദുള്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, സിനി ബാബു, കെ.സി സുനില്‍ കുമാര്‍, പി.എം ബെന്നി, വി.ആര്‍ പ്രവീജ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *