അധ്യാപകനെ രാഷ്ട്രീയ പ്രേരിതമായി സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കുക ; കേരള എൻ.ജി.ഒ സംഘ്
മാനന്തവാടി: വള്ളിയൂർകാവ് നെഹ്റു മെമ്മോറിയൽ സ്കൂളിലെ അദ്ധ്യാപകനെ രാഷ്ട്രീയ പ്രേരിതമായി സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു. വിദ്യാർത്ഥിയെ ശാസിച്ചതിൻ്റെ പേരിൽ കള്ളക്കേസിൽപെടുത്തി നിരപരാധിയായ അധ്യാപകനെ പീഢിപ്പിക്കുകയാണ്.
പൊതുപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുകയും, സ്കൂളിൻ്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകനെതിരെ നടപടിയെടുത്തത് സ്കൂളിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനാണെന്ന് യോഗം ആരോപിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്കൂളിൽ നടത്തിയ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം, ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രറ്റ് ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾക്ക് പരാതി സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വി.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഗോപാലകൃഷ്ണൻ . എം.കെ പ്രസാദ് , പി.സുരേഷ് , നിധിഷ് കെ എൻ , സുധി എം ആർ , കെ.മോഹനൻ തുടങ്ങിയർ സംസാരിച്ചു.






Leave a Reply