August 3, 2026

സഫലം’ ജൂലൈ രണ്ടിന്

0
ei8VWZ236302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി
 ന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നൂറ് കണക്കിന് സൺഡേ സ്കൂളുകളിൽ നിന്ന് ഏറ്റവും മികച്ച സൺഡേ സ്കൂളിന് എം ജെ എസ് എസ് എ അസോസിയേഷൻ തലത്തിൽ ഏർപ്പെടുത്തിയ ബെസ്റ്റ് സൺഡേ സ്കൂൾ എന്ന സുവർണ നേട്ടം കരസ്ഥമാക്കിയ മാനന്തവാടി സെൻ്റ് ജോർജ് സൺഡേ സ്കൂളിനെ ഇടവക ആദരിക്കും. ചരിത്രത്തിൽ ആദ്യമായിട്ടാണ് വടക്കെ മലബാറിൽ നിന്നുള്ള ഒരു സൺ‌ഡേ സ്കൂൾ ഈ അസുലഭ നേട്ടം കൈവരിക്കുന്നത്. സുവർണ നേട്ടം കരസ്ഥമാക്കിയ സൺ‌ഡേ സ്കൂളിനെ ജൂലൈ രണ്ടിന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. `
സഫലം´- സുവർണ്ണ നേട്ടത്തിന് സ്നേഹാദരവ് എന്ന് നാമകാരണം ചെയ്ത പരിപാടി എം ജെ എസ് എസ് എ സെക്രട്ടറി ടി.വി. സജീഷ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 10.45ന് അനുമോദന സമ്മേളനം ആരംഭിക്കും. മാനന്തവാടി സൺ‌ഡേ സ്കൂളിലെ മുഴുവൻ അധ്യാപകരേയും ഡിസ്ട്രിക്ട് ഭദ്രസന ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. എഡിഎം എൻ.ഐ. ഷാജു സ്നേഹോപഹാരം സമ്മാനിക്കും. 
ടങ്ങിൽ വൈദിക ശ്രേഷ്‌ടരും സൺ‌ഡേ സ്കൂൾ ഡിസ്ട്രിക് ഭദ്രസന അസോസിയേഷൻ ഭാരവാഹികളും ആശംസകൾ നേരും. അനുമോദന യോഗത്തിന് ശേഷം സ്നേഹ വിരുന്നും നടക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികുപുറത്ത്, സെക്രട്ടറി റോയ് പടിക്കാട്ട്, സഭ മാനേജിങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് കോപ്പുഴ, പ്രധാനാധ്യാപകൻ വർഗീസ് വലിയപറമ്പിൽ, ബിജു ചുണ്ടക്കാട്ടിൽ, പി.യു. അനീഷ് പാറയടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *