മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തരുവണ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. തരുവണയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് തരുവണ വലിയ പറമ്പത്ത് അബ്ദുല്‍ സലാം (33), കാണിയാമ്പറ്റ കുടുക്കന്‍ വീട്ടില്‍ കെ.എം ഷാനിര്‍(30) എന്നിവരെ വെള്ളമുണ്ട എസ്.ഐ ടി. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. സലാം മുന്‍പ് സമാന കേസില്‍ ഉള്‍പ്പെട്ട് ബംഗളൂരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് അടുത്തിടെ പുറത്തിറങ്ങിയ ആളാണ്. ഇന്നലെ രാത്രി 11 മണിയോടെ തരുവണ കാനറാ ബാങ്ക് എ.ടി.എം പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 18 ടി 1177 നമ്പര്‍ കാറിന്റെ സീറ്റിന് പുറകിലായി ഒളിപ്പിച്ച നിലയിലായിരുന്നു 31.04 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. എസ്.സി.പി.ഒ കെ.അനൂപ്, സി.പി.ഒമാരായ വിപിന്‍ദാസ്, മുഹമ്മദ് നിസാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.





Leave a Reply