105 കോടി ചെലവിട്ട് നിർമിക്കുന്ന വാളാട് റോഡ് പുഴയിലേക്ക് ഇടിഞ്ഞ് വീണു
മാനന്തവാടി: വിമല നഗർ – വാളാട് -പേരിയ റോഡിൻ്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് അമർന്നു. ഈ റൂട്ടിൽ 27 കിലോമീറ്റർ നിർമാണത്തിന് 105 കോടി രൂപയാണ് വകയിരുത്തിയത്.കുളത്താടയില്‍ നിന്നും വാളാടേക്ക് പുഴയരികിലൂടെ പോകുന്ന റോഡാണ് തകര്‍ന്നത്.പുലിക്കാട്ട് കടവ് പാലത്തിന് സമീപം ഇന്റര്‍ലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് പൊട്ടിപൊളിഞ് വീണത്.
പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാനന്തവാടി-വിമലനഗര്‍-വാളാട് എച്ച്എസ്-പേരിയ റോഡ് നിർമാണം നടക്കുന്നത്.കെ.എസ്.ടി.പി.യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. പുഴയോരത്തുകൂടെ കടന്നുപോവുന്ന റോഡ് പ്രളയം മുന്നിൽ കണ്ടാണ് മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മിക്സിംഗ് ഉറക്കും മുൻപേ വെള്ളപ്പൊക്കം വന്നതാണ് റോഡ് തകർച്ചക്ക് കാരണമെന്ന് നിർമാണ ചുമതലയുള്ളവർ പറയുന്നത്. ഒന്നേകാല്‍ കോടിയോളം ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ കഴിയും മുന്നേ തകര്‍ന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വയനാടിൻ്റെ വികസനത്തിന് ഏറെ സാധ്യതയുള്ള റോഡാണ് അപാകത മൂലം വെള്ളത്തിൽ കിടക്കുന്നത്.






Leave a Reply