June 7, 2026

ജില്ലാതല ക്വിസ് മത്സരം നടത്തി

0
IMG_20230710_095322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാക്കവയല്‍: വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, തെനേരി സിറ്റിസണ്‍സ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. നിയ ബെന്നി, ജിബിന്‍ ജോ ജയിംസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി.
മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി വി.എസ്. വത്സരാജ് അധ്യക്ഷത വഹിച്ചു. എം. രവീന്ദ്രന്‍, ടി.ഡി. രാജഗോപാല്‍, പി.ജെ. ജോസഫ്, ബിന്ദു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു മത്സരത്തിന് പ്രധാനാധ്യാപിക ഖദീജ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സമ്മാന വിതരണം നിര്‍വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *