June 7, 2026

ലീഗ് നിയോജകമണ്ഡലം എ.ഇ.ഒ ഓഫീസ് ഉപരോധം ഇന്ന്

0
IMG_20230710_100639.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും ഉപരിപഠനത്തിന് അവസരമില്ലാതെ മലബാര്‍ ജില്ലകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പുറത്തായ സാഹചര്യത്തില്‍ വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിയോജകമണ്ഡലം തലങ്ങളില്‍ എ.ഇ.ഒ ഓഫീസ് ഉപരോധിക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ അതത് നിയോജകമണ്ഡലം മുസ്്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധിക്കുക.കല്‍പ്പറ്റ സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധം മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. ഖാലിദ് രാജ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍ കുട്ടി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിന്‍ഷാദ് പി, കെ.എം.സി.സി നേതാവ് റഷീദ് കാതിരി തുടങ്ങിയവര്‍ സംസാരിക്കും.
മാനന്തവാടി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എന്‍. നിസാര്‍ അഹമ്മദ് ജില്ലാ സെക്രട്ടറിമാരായ സി. കുഞ്ഞബ്ദുല്ല, കെ.ഹാരിസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.എച്ച് ഫസല്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഫായിസ് തലക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.
സുല്‍ത്താന്‍ ബത്തേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധം മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.പി അയ്യൂബ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ. നൂറുദ്ദീന്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. മുനവ്വര്‍ അലി സാദത്ത്, ജില്ലാ ട്രഷറര്‍ അമീന്‍ മുഖ്താര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് തണലോട്ട് തുടങ്ങിയവര്‍ സംസാരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *