May 18, 2024

എം.എൽ.യുടെ സ്പാർക്ക് പദ്ധതി വിദ്യാഭ്യാസ മേഖലയിൽ കുതിച്ച് ചാട്ടമുണ്ടാക്കും – മുതുകാട്

0
Eiziif717485.jpg
കൽപ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു. അഡ്വ. ടി സിദ്ദിഖ് എംഎൽഎ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാർക്ക് പദ്ധതിയുടെ ഭാഗമായാണ് ആദരവ്. മണ്ഡലത്തിൽ സി യു ഇറ്റി/ ക്ലാറ്റ്, എൻ എം എം എസ്, മെഡിക്കൽ എൻട്രൻസ് പരിശീലനം തുടങ്ങിയ വിവിധ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് ഉദഘാടനം ചെയ്തു. 900 ൽ അധികം വിദ്യാർത്ഥികളെയും അവരുടെ രക്ഷകർത്താക്കളെയുമാ ണ് ചടങ്ങിൽ ആദരിച്ചത്. 


സ്പാർക്ക് പദ്ധതിയിലൂടെ , വിദ്യാഭ്യാസ മേഖലയിൽ കൽപ്പറ്റക്ക് വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും, ഇത്തരത്തിൽ ലക്ഷ്യബോധമുള്ള ജനപ്രതിനിധികളാണ് നാടിന് ആവശ്യമെന്നും പരിപാടിഉദ്ഘാടനം ചെയ്ത് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. 
 അമേരിക്കൻ അറിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും സ്കൊളർഷിപ്പ് ലഭിച്ച ഹർഷ പ്രദീപ്‌, അമേരിക്കയിലെ നോർവിച്ച് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഷിംരോൺ ആലക്കൽ, തബല നൽകിക്കൊണ്ട് അധ്യാപികയുടെ പാട്ടിന് താളമിട്ട് വൈറൽ ആയ അഭിജിത്തിനെയും , വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു യോഗത്തിൽ അഡ്വ ടി സിദ്ദിഖ് എം എൽ എ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ റിനീഷ് കെ കെ, എ കെ റഫീഖ്, കണിയാംബറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റയ ബിനു ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ചന്ദ്രിക, ആയിഷാബി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാക്ക് കൽപ്പറ്റ, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി, മനോജ്‌ കെ വി, ബെന്നി വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ സുനിൽകുമാർ എം സ്വാഗതവും, ബിനീഷ് കെ ആർ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *