June 7, 2026

ജനകീയ ഉച്ചഭക്ഷണ പരിപോഷണ പരിപാടി സമൃദ്ധം 2023-24 ; ഉദ്ഘാടനം ചെയ്തു

0
20230712_121208.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുക്കന്‍മൂല: കുറുക്കന്‍മൂല ഗവ. എല്‍പി സ്‌കൂളില്‍ ജനകീയ ഉച്ചഭക്ഷണ പരിപോഷണ പരിപാടി സമൃദ്ധം 2023-24 മാനന്തവാടി മുനിസിപ്പാലിറ്റി പന്ത്രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ആലീസ് സിസില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ പ്രാദേശികമായി ലഭിക്കുന്ന ജൈവ ഭക്ഷ്യവിഭവങ്ങള്‍ സമാഹരിച്ചു സമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ഭക്ഷ്യവിഭവങ്ങള്‍ പങ്കു വയ്ക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്തുകയെന്ന നര്‍മയുടെ പാഠം കൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.വലിയ സ്വീകരണമാണ് സമൃദ്ധം 2023-24 പദ്ധതിക്ക് പൊതു സമൂഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. പി.ടി.എ പ്രസിഡണ്ട് സുനീഷ് ഗോപാല്‍ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ ബോബി എസ് റോബര്‍ട്ട് പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *