June 7, 2026

കെ. എം. സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തത് – കെ.കെ അഹമ്മദ് ഹാജി

0
20230715_201358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ  : ലോകമെമ്പാടും പരന്നു കിടക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍
ശ്‌ളാകനീയവും തുല്യത ഇല്ലാത്തതുമാണെന്ന് വയനാട് ജില്ലാ മുസ്ലിംലീഗ് കെ കെ അഹമ്മദ് ഹാജി
പറഞ്ഞു . മുസ്ലിം ലീഗിന്റെ പോഷക ഘടകമായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി)
നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
തുല്യതയില്ലാത്തതും മറ്റൊരു സംഘടനക്കും കാഴ്ചവെക്കാന്‍ കഴിയാത്തതുമാണ്.
സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയുടെ
നിര്‍ധനരായ രോഗികള്‍ക്കുള്ള
ചികിത്സ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ റമദാ നോടനുബന്ധിച്ച് സലാലാ കെഎംസിസിയുടെ വ്യത്യസ്ത ജില്ലാ കമ്മിറ്റികള്‍
അപേക്ഷകള്‍ സ്വീകരിച്ച് അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കാണ് സഹായമെ ത്തിക്കുന്നത്.
വയനാട് ജില്ലയിലെ 12 കുടുംബങ്ങള്‍ക്കാണ് ഇന്ന് ലീഗ് ഹൗസില്‍ വച്ച് നടന്ന പരിപാടിയില്‍ സഹായം നല്‍കിയത്.
 സലാല കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി
ഷമീര്‍ ഫൈസി
സ്വാഗതം പറഞ്ഞു.
സലാല കെഎംസിസി കേന്ദ്രകമ്മിറ്റി ഖജാന്‍ജി റഷീദ് ഖാദിരി അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ കെഎംസിസി വയനാട് ജില്ല ട്രഷറര്‍
പി സി അലി കൊളഗപ്പാറ വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ, നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സിഇ ഹാരീസ്,ലീഗ് നേതാക്കളായ ,ഏപീ ഹമീദ് എന്‍ മുസ്തഫ,മുഹമ്മദ് കുട്ടി ചൊക്ലി,മുസ്തഫ ചുങ്കത്ത്,മുഹമ്മദ് മലപ്പുറം ,നാസര്‍ കെ ഷാഫി പ്‌റസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *