May 20, 2024

അനധികൃത വയറിംഗ്; നടപടിയെടുക്കും

0
20230715 201524.jpg
 
 കൽപ്പറ്റ  : സുരക്ഷിതമല്ലാത്തതും, നിലവാരമില്ലാത്തതുമായ ഇലക്ട്രിക്കല്‍ വയറിംഗ് സംവിധാനം അപകടങ്ങള്‍ക്കും, ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്നതിനാല്‍ അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ നിന്നും ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതായി വ്യാപക പരാതി ലഭിച്ചിട്ടുണ്ട്. സ്വന്തം സ്ഥാപനത്തിന്റെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സുള്ളവരെയാണ് ഏല്‍പ്പിക്കുന്നതെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം. നിര്‍ദ്ദിഷ്ട ലൈസന്‍സില്ലാത്തവരാണ് വയറിംഗ് നടത്തിയതെന്ന് കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതല്ല. അത്തരം വൈദ്യുതീകരണം ക്രമപ്പെടുത്തുന്നതിന് കൂട്ട് നില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിനെ അറിയിക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *