June 7, 2026

സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു

0
20230715_194507.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങ് ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍ കെ.സി ജയപാലന്‍ അദ്ധ്യക്ഷതവഹിച്ചു. ബോര്‍ഡ് മെമ്പര്‍ കെ.ജെ സ്റ്റാലിന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ കലേഷ് പി. കുറുപ്പ് സ്വാഗതവും ജൂനിയര്‍ ക്ലാര്‍ക്ക് അഭയ് ജോര്‍ജ് നന്ദിയും പറഞ്ഞു. ജില്ലാ ഉപദേശക സമിതി അംഗങ്ങളായ കെ. സുഗതന്‍, ടി. മണി, ഗിരീഷ് കല്‍പ്പറ്റ, കെ. ഹരിദാസന്‍, പി.കെ സുരേന്ദ്രന്‍, സി.പി മുനവിര്‍, ബഷീര്‍, രാജുകൃഷ്ണ, ഒ.പി ചന്ദ്രമോഹന്‍, സാം പി. മാത്യു, സി.എം അഹമ്മദ്, സദാശിവന്‍, എല്‍ദോ മാത്യു, അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *