October 12, 2026

പുല്ലരിയവെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി

0
IMG_20230727_160057.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാരപ്പുഴ : കാരാപ്പുഴ ഡാമിന് സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രദേശവാസിയായ സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രനെ (55) യാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കാരാപ്പുഴ കുണ്ടുവയൽഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുകളുണ്ട്. ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും രാത്രിയോടെ വെളിച്ചക്കുറവിനാൽ നിർത്തി വച്ചിരുന്നു. ഇന്ന് പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *