September 18, 2026

കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് കൽപ്പറ്റയിൽ ധർണ്ണ നടത്തി

0
20230729_173613.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ:- വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിനു മുമ്പില് ധർണ്ണാ സമരം നടത്തി. പ്രൈമറി സംഘം ജീവനക്കാർക്ക് ജില്ലാബാങ്കുകളില് നല്കിയിരുന്ന 50% തൊഴില് സംവരണം പുനഃസ്ഥാപിക്കുക, തൊഴില് സംവരണ പരിധിയിൽഎല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്‌പ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസർവ്വ് ഫണ്ടിനും പലിശ വെട്ടിക്കുറച്ച നടപടി പിന്വലിക്കുക, അന്യായമായ സർവ്വീസ് ചാര്ജുകള് ഒഴിവാക്കുക, ആധുനിക സേവനങ്ങള് നല്കാന് പ്രൈമറി ബാങ്കുകളെ പ്രാപ്തമാക്കുമെന്ന വാഗ്ദാനം പാലിക്കുക. തുടങ്ങിയ നിരവധി ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം നടത്തിയത്. ധര്‍ണാ സമരം സംഘടനയുടെ ജില്ലാ പ്രസിഡന്റ് എന്‍. ഡി ഷിജു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പി.ജിജു. അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ടി.ഒ ബെന്നി ,സംസ്ഥാന കമ്മിറ്റി അംഗം പി.ശ്രീഹരി , സി ജെ ടോമി , പി.വിജോസ് , ശ്രീജിത്ത് കെ ടി, സംഗീത അജേഷ്, ബഷീര്‍ തേനേരി,ജീന കുന്നം പറ്റ, എം.ബിസനല്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *