വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: സമഗ്രശിക്ഷ കേരളം മാനന്തവാടി ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര പരിശോധനയ്ക്ക് ശേഷം കണ്ണട ആവശ്യമുള്ള കുട്ടികള്‍ക്ക് വകുപ്പിന്റെ സാമ്പത്തിക സഹായത്താല്‍ കണ്ണടകളും നല്‍കും. ക്യാമ്പിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു. ബി.പി.സി കെ.കെ സുരേഷ്, ട്രെയ്‌നര്‍ മാരായ എ.ഇ. സതീഷ് ബാബു, കെ.അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.






Leave a Reply