October 12, 2026

അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു

0
ei3NDSQ19983.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : കോമൺ വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവായ അഞ്ജന ശ്രീജിത്തിനെ കല്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി. സിദ്ദീഖ് അഭിനന്ദിച്ചു.അഞ്ജനയുടെ വീട്ടിൽ എത്തിയ അദ്ദേഹം കൂടുതൽ ഉയരങ്ങൾ കീഴടക്കി ഉന്നത നേട്ടങ്ങൾ നേടുന്നതിന് കഴിയട്ടെ എന്ന് ആശംസകൾ നേർന്നു.അഞ്ജനക്ക് വേണ്ട പിന്തുണ നൽകി ഉന്നത വിജയങ്ങൾ നേടാൻ പ്രാപ്തമാക്കിയ അഞ്ജനയുടെ മാതാ പിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ഉസ്മാൻ പഞ്ചാര, എം.വി രാജൻ,വേണുഗോപാൽ കിഴ്ശെരി, സാലിഹ് മാസ്റ്റർ,നജീബ് എം,പഞ്ചായത്ത് മെമ്പർ അൻവർ.പുഷ്പലത സിപി .സുനിൽകുമാർ,ഉണ്ണികൃഷ്ണൻ,ശ്രീജിത്ത് കെ ടി,ഷമീർ ,മോഹനൻ, ഹനിൽരാജ്,ആൽബിൻ അമ്പാരയിൽ, മുബാരിഷ് .ഭാർഗവി തുടങ്ങിയ യുഡിഎഫ് പ്രവർത്തകരും അനുമോദന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *