വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് 12ന് കൽപ്പറ്റയിൽ ഉജ്ജ്വല സ്വീകരണം
കല്‍പ്പറ്റ: മോദി സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്രീയത്തിന് ഇരയായി ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ട്, സുപ്രീം കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഈ മാസം 12 ന് വയനാട്ടിലേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ വെച്ച് ഉജ്ജ്വലമായ സ്വീകരണം ഒരുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില് വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉണ്ടായത്. എം.പി. സ്ഥാനം നഷ്ടപ്പെട്ട ശേഷം വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ജില്ലയില്‍ ലഭിച്ചത്. എം.പി. സ്ഥാനം തിരിച്ച് ലഭിച്ചത് വയനാട്ടിലെ ജനങ്ങളില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. അത് പ്രതിഫലിക്കുന്ന രീതിയിലുള്ള സ്വീകരണ പരിപാടി സംഘടിപ്പിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ഡല്‍ഹിയിലെ വീട് ഒഴിയേണ്ടി വന്നപ്പോള്‍ വയനാടാണ് എന്റെ വീടെന്ന് വളരെ വികാര നിര്‍ഭരമായി പ്രതികരിച്ച രാഹുല്‍ ഗാന്ധി ജില്ലയിലെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. എം.പി. സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ പോലും ഒരു ജനപ്രതിനിധി എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ജില്ലയുടെ കാര്യത്തില്‍ ഉണ്ടായി. ഇത്തരത്തില്‍ ജില്ലക്ക് തന്റെ കരുതലും സ്‌നേഹവും പങ്കുവെക്കുന്ന രാഹുല്‍ ഗാന്ധിക്ക് അര്‍ഹിക്കുന്ന സ്വീകരണമാണ് കല്‍പ്പറ്റയില്‍ നല്‍കുക. ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് സ്വീകരണം ഒരുക്കുക. ദേശീയ – സംസ്ഥാന നേതാക്കളും യു.ഡി.എഫ്. സംസ്ഥാന നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ സ്വീകരണ യോഗത്തിലേക്ക് എത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തും. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ആളുകളെ ഇറക്കി ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കും.യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജമീല അലിപ്പറ്റ, അഡ്വ. പി.എം. നിയാസ്, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എല്‍.പൗലോസ്, പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, പി.പി. ആലി, കെ.ഇ. വിനയന്‍, എന്‍.കെ. വര്‍ഗ്ഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, പി.ടി. ഗോപാലക്കുറുപ്പ്, കെ.വി. പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.ജി. ബിജു, നജീബ് കരണി, ബിനു തോമസ്, ഡി.പി. രാജശേഖരന്‍, എന്‍.എം. വിജയന്‍, പി.ഡി. സജി, എന്‍.സി. കൃഷ്ണകുമാര്‍, പി. ശോഭനകുമാരി, ചിന്നമ്മ ജോസ്, സംഷാദ് മരക്കാര്‍, ജി. വിജയമ്മ ടീച്ചര്‍, പി.കെ. അബ്ദുറഹിമാന്‍, ഒ.ആര്‍. രഘു, എന്‍.യു ഉലഹന്നാന്‍, എക്കണ്ടി മൊയ്തൂട്ടി, പി.വി. ജോര്‍ജ്, പി.കെ. കുഞ്ഞുമൊയ്തീന്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, പോള്‍സണ്‍ കൂവക്കല്‍, സുരേഷ് ബാബു, കെ.ആര്‍. സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply