August 5, 2026

പുൽപ്പള്ളിയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

0
20230810_155605.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പള്ളി എസ്.ഐ പി.ജി സാജനും സംഘവും മരക്കടവ് തോണിക്കടവില്‍ നിന്നും കഞ്ചാവ് കൈവശം സൂക്ഷിച്ച ഇതര സംസ്ഥാന യുവാവിനെ പിടികൂടി. ആസാം നാഗോണ്‍ രൂപാഹി ടൗണ്‍ സ്വദേശി അഷാദുള്‍ ഇസ്ലാം (26) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശത്ത് നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 680 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എഎസ്ഐ ഫിലിപ്പ്, സിപിഒ മാരായ ദീപേഷ് രാജന്‍, രമേശന്‍, സുജിത്ത്, ബീനേഷ്, ദിനേശ്, അസീസ്, അഖില്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *