August 5, 2026

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു

0
IMG-20230810-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും 6 ബാച്ചുകളായി 80 വിദ്യാർത്ഥികൾ കോഴ്സ് പൂർത്തിയാക്കി പുറത്തുപോയി.
ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ ചുരുങ്ങിയ ചെലവിൽ ഈ മേഖലയിൽ വളരെ തിളക്കമാർന്ന ഒരു ജോലി സാധ്യത ഉണ്ട് എന്നുള്ളത് ഈ കോഴ്സിന്റെ പ്രത്യേകതയാണ്. പ്ലസ്ടു പാസ്സായ ആർക്കും ഈ കോഴ്സ് തെരെഞ്ഞെടുക്കാവുന്നതാണ്.
ചടങ്ങിൽ വൈസ് ഡീൻ ഡോ എപി കാമത്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ അനീഷ് ബഷീർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ ഷാനവാസ്‌ പള്ളിയാൽ, കോഴ്സ് ഡയറക്ടറും മെഡിക്കൽ റെക്കോർഡ്സ് വിഭാഗം സീനിയൻ മാനേജറുമായ ബി എസ് ശിവപ്രകാശ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881076 എന്ന നമ്പറിൽ വിളിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *