ഡോ. ഇല്യാസ് മൗലവിയെ പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് ആദരിച്ചു
പിണങ്ങോട്: മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബിക് സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ പീസ് വില്ലേജ് ട്രസ്റ്റ് മെമ്പറും പണ്ഡിതനുമായ ഡോ. ഇല്യാസ് മൗലവിയെ പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഇല്യാസ് മൗലവിക്കുള്ള ഉപഹാരം കൈമാറി. യെനെപോയ മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ ഉന്നത മാർക്കോടെ പി.ജി പൂർത്തിയാക്കിയ പീസ് വില്ലേജ് സ്ഥാപക കുടുംബാംഗം ഡോ. ഹഫ്സത്ത് ബാലിലിനെയും ചടങ്ങിൽ ആദരിച്ചു. ഡോ.ഇല്യാസ് മൗലവി മറുപടി പ്രസംഗം നടത്തി. പീസ് വില്ലേജ് ജനറൽ സെക്രട്ടറി ബാലിൽ മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ മുസ്തഫ സദറുദ്ദീൻ വാഴക്കാട്, മാനേജർ ഹാരിസ് അരിക്കുളം, എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ പി അൻവർ, പീസ് വില്ലേജ് പ്രാദേശിക കമ്മറ്റി പ്രസിഡന്റും തരിയോട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷമീം പാറക്കണ്ടി, നജീബ് പിണങ്ങോട്, സൂപ്പർവൈസർ അബ്ദുല്ല പച്ചൂരാൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സീ ഓഡിയോ ചെന്നലോടിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും സംഘടിപ്പിച്ചു. സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.





Leave a Reply