പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
കാരകൊല്ലി : കാരകൊല്ലി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1(വെള്ളി) മുതല്‍ 8 (വെള്ളി) വരെയുള്ള തീയതികളില്‍. അടുത്ത മാസം മൂന്നിന് ഞായറാഴ്ച മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയർപ്പിക്കും.നോമ്പ് ദിവസങ്ങളിലെ ധ്യാനശുശ്രൂഷകള്‍ക്ക്
എസ്ര ഷെയറിഗ് മിനിസ്ട്രി (പൗരസ്ത്യ സുവിശേഷ സമാജം ) നേതൃത്വം നല്‍കും. പെരുന്നാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നതായി വികാരി റവ.ഫാ.അനില്‍ കൊമരിക്കല്‍, ട്രസ്റ്റി ബേബി പെരുമ്പിള്ളില്‍, സെക്രട്ടറി മനു അബ്രഹാം കത്തനാരുത്തോട്ടത്തില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.





Leave a Reply