September 18, 2026

കർഷക ദിനാചരണം സംഘടിപ്പിച്ചു

0
IMG_20230818_092632.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി സർവ്വജന ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,
വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നേതൃത്വത്തിൽ
കർഷക ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ
സംഘടിപ്പിച്ചു.മികച്ച കർഷകനെയും മികച്ച വിദ്യാർത്ഥി കർഷകയെയും ആദരിക്കൽ,കൊയ്ത്തുപാട്ട് മത്സരം,നാട്ടറിവ് – പ്രശ്നോത്തരി മത്സരം എന്നിവ പരിപാടിയെ മനോഹരമാക്കി.അധ്യാപന കാലത്തും, തുടർന്നും തന്റെ കൃഷി അറിവുകൾ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയും,
വിവിധ കാർഷിക പ്രവർത്തികൾ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്ത മാതൃകാ അധ്യാപകനായ സുരേന്ദ്രൻ സാറിനെ മികച്ച കർഷകനായും,പഠന സമയത്ത് കലാലയത്തിലും,മറ്റു ഒഴിവു സമയങ്ങളിൽ തന്റെ വീട്ടിലും വ്യത്യസ്ത കൃഷി രീതികളിൽ ഏർപ്പെടുന്ന സ്ഥാപനത്തിലെ തന്നെ വിദ്യാർത്ഥിനി നയന വി.ജെ യെ മികച്ച മാതൃക കർഷക വിദ്യാർഥിനിയായും തിരഞ്ഞെടുത്ത് യോഗം ആദരിച്ചു.പരിപാടിയുടെ ഉദ്ഘാടനം ബത്തേരി നഗരസഭ വാർഡ് ഡിവിഷൻ കൗൺസിലർ ജംഷീർ അലി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി.ശ ബിജി,അമ്പിളി ,വിജോഷ് സെബാസ്റ്റ്യൻ, ഷൈജു എ.റ്റി എന്നിവർ പ്രസംഗിച്ചു. സുരേന്ദ്രൻ കാർഷിക അനുഭവങ്ങളും , അറിവുകളും പങ്കുവെച്ചു.തുടർന്ന് നടന്ന “നാട്ടറിവ് – പ്രശ്നോത്തരി ” മത്സരത്തിന് ജി.കെ ക്ലബ് കോഡിനേറ്റർ മുജീബ്. വി നേതൃത്വം നൽകി. വിവിധ ടീമുകൾ പങ്കെടുത്ത “കൊയ്ത്തു പാട്ട് മത്സരം ” പരിപാടിക്ക് കൂടുതൽ മിഴിവേകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *