സി. പി.എം ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഓ ഫീസിന് മുമ്പില്‍ ഉപരോധ സമരം നടത്തി
ഇരുളം: ഇരുളത്തെ പരിസര പ്രദേശങ്ങളായ മാതമംഗലം, ചീയമ്പം, പത്തേക്ര, ചുണ്ടക്കൊല്ലി, ഓര്‍ക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ അതിരൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി ശാശ്വത പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, നിലവിലുള്ള പെന്‍സിംഗ്, പെര്‍ക്കുലേഷന്‍ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടും സിപിഎം ഇരുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഓ ഫീസിന് മുമ്പില്‍ ഉപരോധ സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി സഹദേവന്‍ സമരം ഉദ്ഘാടനം ചെയ്തു.എം.എസ് സുരേഷ് ബാബു,എ.വി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.ഐ റിയാസ് സ്വാഗതവും, കെ.കെ രാമചന്ദ്രന്‍ അധ്യക്ഷനുമായിരുന്നു .മണികണ്ഠന്‍, ജെസ്സി, പ്രസാദ് സനല്‍ മാതമംഗലം, ബോബന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Leave a Reply