ജില്ലാതല സിവിൽ സർവ്വീസ് കായികമേള എൻട്രികൾ ക്ഷണിച്ചു
കൽപ്പറ്റ : ജീവനകാർക്കുളള ജില്ലാതല സിവിൽ സർവ്വീസ് കായികമേള സെപ്റ്റംബർ 11,12 തിയ്യതികളിലായി സംഘടിപ്പിക്കുന്നു. സ്ത്രീ–പുരുഷൻമാർക്ക് പൊതുവായി അത്ലറ്റിക്സ്, ബാഡ്മിൻ്റൺ (ഷട്ടിൽ), ടേബിൾ ടെന്നിസ്, നീന്തൽ, ചെസ്സ് എന്നീ ഇനങ്ങളിലും, പുരുഷൻമാർക്ക് മാത്രമായി ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, റസ്ലിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ് ബെസ്റ്റ് ഫിസിക്ക്, കബഡി, കാരംസ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.
സർവ്വീസിൽ പ്രവേശിച്ച് 6 മാസം പൂർത്തിയാക്കിയ സ്ഥിരം ജീവനക്കാർക്ക് മഝരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുവാൻ താൽപര്യമുളള ജീവനക്കാർ വകുപ്പുമേധാവി സാക്ഷ്യപ്പെടുത്തിയ എൻട്രി ഫോറങ്ങൾ സെപ്റ്റംബർ 5 ന് വൈകുന്നേരം 5 മണിക്കകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മത്സരവേദിയും സമയക്രമവും അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04936–202658. വെബ്സൈറ്റ്: www.dscwayanad.org






Leave a Reply