May 31, 2026

തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്. പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
IMG_20230824_143137.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി വെങ്ങപ്പള്ളി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ്. കമ്മിറ്റി ആഗസ്റ്റ് 23ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
2020-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ മെറ്റീരിയല്‍ കോസ്റ്റ് ഇനത്തില്‍ ലഭിച്ച കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുപോയത്. 2020-21ല്‍ 1,38,66000 രൂപയും 2021-22 വര്‍ഷത്തില്‍ 1,33,90400 രൂപയും 2022-23 വര്‍ഷത്തില്‍ 1,78,36400 രൂപയും ഇത്തരത്തില്‍ സമയബന്ധിതമായി ടെണ്ടര്‍ നടപടികളോ പദ്ധതി നിര്‍വ്വഹണമോ പൂര്‍ത്തിയാക്കാത്തതിനാല്‍ പഞ്ചായത്തിന് നഷ്ടമായി. ഇത് ഏകദേശം നാല് കോടി രൂപക്ക് മുകളില്‍ വരും.
പുതിയ ഭരണ സമിതി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മൂന്ന് എഞ്ചിനീയര്‍മാര്‍ പഞ്ചായത്തില്‍ സേവനമനുഷ്ഠിക്കേണ്ടിവന്നു. ഇത് ഭരണ സമിതിയുടെ തെറ്റായ നയങ്ങള്‍ക്ക് ചേര്‍ന്നു നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *