May 31, 2026

റിഥം; കുട്ടികളിലെ മാനസികാരോഗ്യ പദ്ധതിയുമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ സ്നേഹഗിരി

0
20230825_142852.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : കുട്ടികളിലെ മാനസികാരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ റിഥം സ്കൂൾ മാനസികാരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതി ഐ. സി.ബാലകൃഷ്ണൻഎംഎൽഎ ഉദ്ഘാടനം ചെയ്തു.
     കുട്ടികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അവരിലെ ശാരീരിക മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കുക, കുട്ടികളിലെ പഠനനിലവാരം മെച്ചപ്പെടുത്തുക, നല്ലൊരു യുവതയെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടി ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ പ്രത്യേക സാമൂഹിക പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 
ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ
ഗ്രൂപ്പ് ജനറൽ മാനേജർ സി. മുഹമ്മദ് ജസീൽ നാലകത്ത് പദ്ധതി വിശദീകരിച്ചു.
ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ മാനേജർ സി.കെ സമീർ, പ്രിൻസിപ്പാൾ
സാദിഖ് കെ എം, ഇഖ്റ ഹോസ്പിറ്റൽ മാനേജർ
ഡോ. മുഹമ്മദ് അബ്ദുൽ ജവാദ് കെ. ടി, റിഥം പ്രൊജക്ട് കൺസൾട്ടന്റ് സൈക്യാടിസ്റ്റ് ഡോ. വസീൽ, സ്കൂൾ മദർ പി ടി എ വൈസ് പ്രസിഡന്റ് ഫൗസിയ എ കെ, ശബ്ന കെ എ, സ്കൂൾ ഹെഡ് ബോയ്         സാഫിർ  ഫിർഷാദ്,
സ്കൂൾ ഹെഡ് ഗേൾ മിസരിയ ഫർസാന എന്നിവർ സംസാരിച്ചു.”സ്കൂൾ കുട്ടികളിലെ മാനസികാരോഗ്യം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിശീലനം ഡോ. തുഷാര സുരേഷ് കുമാർ നയിച്ചു. സ്കൂൾ ഹാപ്പിനസ് ക്ലബ് കോർഡിനേറ്റർ
ശ്രുതി ബി സ്വാഗതവും തൻഹാ നൗറിൻ നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *