August 3, 2026

ടാക്സി ഡ്രൈവർമാർക്ക് ഓണസമ്മാനം

0
ei83PD483542.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: സ്ഥാപനത്തിന് കീഴിലുള്ള ഡ്രൈവർമാർക്ക് ഓണസമ്മാനമായി സാമ്പത്തിക സഹായം നൽകി വൈത്തിരി കോൾ സെന്റർ മാതൃകയാവുന്നു.. എട്ടു വർഷമായി വൈത്തിരിയിൽ പ്രവർത്തിക്കുന്ന കോൾ സെന്റർ ടൂറിസം മേഖലയിലും പങ്കു വഹിക്കുന്നുണ്ട്. സെന്ററിന്റെ കീഴിലുള്ള ഡ്രൈവറുടെ ട്രിപ്പ് സംഖ്യയിൽനിന്നും ചെറിയ വിഹിതം ശേഖരിക്കുന്നുണ്ട്. ഈ വരുമാനത്തിൽ നിന്നുമാണ് 75 ഡ്രൈവര്മാര്ക്ക ഓണത്തോടനുബന്ധിച്ചു സാമ്പത്തിക സഹായം നൽകിയത്.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങ്.വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് ഉൽഘാടനം ചെയ്തു. കെ.വി. ഫൈസൽ അദ്ധ്യഷത വഹിച്ചു. പി.കെ. അസീസ്,.ഷാജി കുന്നത്ത്, പി.കെ. ബഷീർ,നൗഷാദ് ടി കെ, ജയന്ത് വി എം. ദിലീപ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *