May 31, 2026

കല്ലറയിൽ പൂക്കളർപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ വയനാട്ടുകാരൻ അപരനും

0
IMG_20230830_102122.jpg
By ന്യൂസ് വയനാട് ബ്യൂറോ

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയവർ ഒന്ന് അമ്പരന്നു. ഉമ്മൻ ചാണ്ടിയുടെ തനി സ്വരൂപം പോലെ അവിടെ ഒരാൾ പ്രാർത്ഥിക്കുന്നു. പിന്നെ അത് ആശ്ചര്യത്തിലേക്കും കൂട്ടമായി ഫോട്ടോ എടുക്കുന്നതിലേക്കും എത്തി.ഉമ്മൻ ചാണ്ടിയുടെ അപരനായി അറിയപ്പെടുന്ന മാനന്തവാടി തൃശിലേരി പ്ലാമൂട് നാരായണ വാര്യറാണ്(75) ഓർമദിനത്തിൽ പ്രാർഥനകളുമായി എത്തിയത്. മാനന്തവാടിയിൽ നിന്ന് 20 അംഗസംഘം വാഹനം സജ്ജീകരിച്ചാണ് എത്തിയത്. രാത്രി എത്തിയ സംഘം മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലും പ്രാർഥിച്ച ശേഷമാണു പുതുപ്പള്ളി പള്ളിയിൽ എത്തിയത്. 
മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയായ നാരായണ വാരിയർക്കു 30 വർഷത്തോളമായി ഉമ്മൻ ചാണ്ടിയുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴും വയനാട്ടിൽപാർട്ടിയുടെ ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കാഴ്ചക്കാർ ആശ്ചര്യ പെടാറുമുണ്ട്. മുഖവും മുടിയും കണ്ണടയും വസ്ത്രവുമെല്ലാം ഒന്ന് പോലെ മലബാർ ദേവസ്വം ബോർഡ് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ഇന്നലെ നാരായണ വാരിയരെ പള്ളിയിൽ കണ്ടവർ കൂടെ നിന്നു ചിത്രം എടുക്കാനും പരിചയപ്പെടാനുമായി അടുത്തെത്തിയിരുന്നു'
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *