ജുബിലി ആഘോഷ ഉദ്ഘാടനവും , ഫെഡറിക് ഓസാനം ദിനാചരണവും നടത്തി
മാനന്തവാടി : സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി കല്ലോടി കോൺഫ്രൻസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷവും സംഘടനയുടെ സ്ഥാപകൻ വാഴ്ത്തപ്പെട്ട ഫെഡറിക് ഓസാനാമിന്റെ തിരുനാളും ആഘോഷിച്ചു. 1983 -ല് സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ച കല്ലോടി കോൺഫ്രൻസ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനമാണ് നടത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ ആണ് കോൺഫ്രസ് നടപ്പിലാക്കുന്നത് .കല്ലോടി പള്ളി ഹാളിൽ ചേർന്ന ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു .ഇടവക വികാരി ഫാദർ സജി കോട്ടായിലിന്റെ അധ്യക്ഷതയിൽ ചേർന്ന ജൂബിലി ആഘോഷം സി.സി. പ്രസിഡന്റ് ബാബു നമ്പുടാകം ഉദ്ഘാടനം ചെയ്തു. കോൺഫ്രൻസിന്റെ പ്രവർത്തന റിപ്പോർട്ട് മുൻ സി.സി .പ്രസിഡന്റും കോൺഫറൻസ് അംഗവുമായ പി.യു. ജോൺ അവതരിപ്പിച്ചു. കോൺഫ്രൻസ് പ്രസിഡന്റ് സി. യു .ചാക്കോ , എ.സി. പ്രസിഡന്റ് മാത്യു പുതുപ്പറമ്പിൽ , കെ. എ. ആന്റണി, സിസ്റ്റർ മേരി ചെറുപ്ലാവിൽ, ജോണി കോട്ടയിൽ. മത്തായി കോട്ടായിൽ, ജോണി കെ. ജെ, ബാബു തോമസ് പ്രസംഗിച്ചു






Leave a Reply