കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ധിഖിന് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു
കല്‍പ്പറ്റ: കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ധിഖിന് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രി തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ അത് വരേക്കും എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.






Leave a Reply